Tuesday, 8 November 2016

From #ഇൻകം ടാക്സ് dept

🌹ഇൻകം ടാക്സ്,
സെയിൽടാക്സ് അടക്കം നിലവിലുള്ള 56 ഇനം ടാക്സുകളും വേണ്ടന്ന് വയ്ക്കാം.
പൂനെ ആസ്ഥാനമായ അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിർദ്ദേശം കേന്ദ്ര ഗവണ്മെന്റിന് മുൻപിൽ വച്ചിരിക്കുന്നത്.

*ശുപാർശകൾ*

1.എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക

2.1000,500,100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3.വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4.ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. ഗവണ്മെന്റിന് റവന്യുവിനു വേണ്ടി
ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ
2%വരെ ടാക്സ് ഏർപ്പെടുത്തുക.

*ഗുണങ്ങൾ*

1.പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.

2.നികുതിവെട്ടിപ്പിന്റെ പ്രശ്നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3.പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും.

4.പണത്തിനായുള്ള തട്ടിക്കൊണ്ടു പോകൽ പോലുള്ളവ  ഇല്ലാതാകും.

5.കള്ളനോട്ടുകൾ ഇല്ലാതാകും.  (ചെറിയ നോട്ടുകൾ അച്ചടിക്കുന്നത്
ലഭകാരമല്ലാത്തതിനാൽ)

6.ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും.
അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7.തിരഞ്ഞെടുപ്പ് ചെലവ് കുറയും.
രാഷ്ട്രിയം അഴിമതി മുക്തമാകും

8.ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9.വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം
പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും
ഇല്ലാതാകും.

11.ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12.ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന
നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും.

ഈ നിർദ്ദേശങ്ങൾ വളരെ ഫലപ്രദമാണെന്നാണ് തോന്നുന്നത്. വളരെ നാൾ മുന്നേ മുന്നോട്ടുവച്ച ഈ ആശയം പക്ഷെ   വൃപകമായി ജനങ്ങളിൽ എത്തുന്നില്ല.
കാരണം വ്യക്തം. അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും ഇതിനോട് താൽപ്പര്യമില്ല.

ഈ പോസ്റ്റ്‌ പരമാവധി ഷെയർ ചെയ്താൽ നമുക്കിത് ജനങ്ങളിലെത്തിക്കാം  ചർച്ചയാക്കാം. 👍😊

No comments:

Excuse

Note: Dear Friends….Excuse any mistake in my writing